ഗവ.എൽ.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/അപ്പുവിന്റെ കൂട്ടുകാർ
അപ്പുവിന്റെ കൂട്ടുകാർ
ഒരിടത്ത് അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു.സ്കൂൾ അവധിക്കാലത്ത് അപ്പുവിൻറെ കൂടെ കളിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.ഒറ്റ കുട്ടിയായിരുന്നു അപ്പു .ടിവി കാണലും മൊബൈൽഫോൺ കളിയുമായി ഇരുന്ന അപ്പുവിനെ അമ്മ വഴക്കുപറഞ്ഞു. പുറത്തുപോയി കളിക്കാൻ അമ്മ പറഞ്ഞപ്പോൾ അവന് സങ്കടം തോന്നി. അപ്പു വീടിന് പുറത്തിറങ്ങിയപ്പോൾ ഒരു കിളിയുടെ ഒച്ച കേട്ടു. മഞ്ഞനിറവും കറുപ്പ് നിറവുമുള്ള ആ കിളി മഞ്ഞക്കിളിയാണെന്ന് അമ്മ പറഞ്ഞു. അടുത്ത ദിവസവും അവൻ ചില കിളികളെ കണ്ടു. മൈന,പ്രാവ് ,കാക്ക,കുയിൽ എന്നിങ്ങനെ. അടുത്ത ദിവസം അവൻ കുയിലിന്റെ കൂവലിനൊപ്പം കൂവി നോക്കി. അവന് രസമായി തോന്നി.അങ്ങനെ നോക്കുമ്പോൾ മാവിൻകൊമ്പിൽ ഉറുമ്പുകൾ വരിവരിയായി പോകുന്നത് കണ്ടു. അവൻ അത് പോകുന്ന വഴിയിലൂടെ കണ്ണോടിച്ചു. എല്ലാ ഉറുമ്പുകളും വരിവരിയായി ചെന്നുചേരുന്നത് ഉറുമ്പിൻ കൂട്ടിലേക്കാണ് .അതും അവന് ഇഷ്ടമായി. അപ്പു അവൻറെ വീടിന് ചുറ്റുമുള്ള മരങ്ങളും ചെടികളും പൂക്കളും എല്ലാം നല്ലവണ്ണം നിരീക്ഷിച്ചു.അവന് ഒത്തിരി ജീവികളെ അതിൽ കാണാൻ കഴിഞ്ഞു. പൂമ്പാറ്റ, വണ്ട്, പക്ഷികൾ ,അണ്ണാൻ, ഓന്ത് എന്നിങ്ങനെ ധാരാളം ജീവികൾ. അപ്പുവിന് അവൻറെ പരിസരം എല്ലാം വളരെ ഇഷ്ടമായി. അവൻ അവിടെ കണ്ട ജീവികളെ സ്വന്തം കൂട്ടുകാരായി സങ്കൽപ്പിച്ചു. അങ്ങനെ അവന് ഒത്തിരി കൂട്ടുകാരെ കിട്ടി. കുട്ടികൾ ടിവി കാഴ്ചയും വീഡിയോ ഗെയിം കളിയുമായി ഒറ്റപ്പെട്ട് നല്ല സമയം കളയുന്നതിനു പകരം നമ്മുടെ പരിസ്ഥിതിയെ സ്നേഹിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |