കോവിഡ് എന്നൊരു നാമധേയം
കാഴ്ചയിൽ നീയാരു കോമളൻ
കാര്യത്തിൽ നീയാരു ഭീകരൻ
കാര്യമില്ലാതെ കയറിവന്ന്
കാലത്തെമാറ്റിയ ക്രൂരൻ
കൈകഴുകി അകറ്റും ഞങ്ങൾ
കാലനായി വന്നാരു അന്തകനേ
കാത്തിരിക്കുന്നാരീ ലോകജനത
കൂട്ടമായി നിന്നെ തുരത്തീടുവാൻ
കാലത്തെ വെല്ലുന്ന കരുത്തുമായ്
കാലങ്ങളായ് വന്നുപോകുന്നോരോ മാരികൾ
കദനകഥകൾ ഓരോന്നായ് കേട്ടിടുന്നു
കവിത എഴുതുന്നൊരീ വേളയിലും
കേഴുന്നു ലാകജനത.......
കാത്തിരിക്കുന്നു ശാശ്വതമുക്തിക്കായ്.........