സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കൊറോണയ്ക്കൊരു കത്ത്

16:46, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കൊറോണയ്ക്കൊരു കത്ത് | color=2 }} പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയ്ക്കൊരു കത്ത്
  പ്രിയപ്പെട്ട എന്റെ  കൊറോണാ ..........നീ ഞങ്ങളോടൊരു  ചെയ്ത്താണ് ചെയ്തത്. എട്ടിന്റെ പണീന്നൊക്കെ കേട്ടിട്ടേയുള്ളു .... ഇപ്പോഴാണ് മനസ്സിലായത്..... ഞങ്ങളേ വലിയ ആൾക്കാരാരുന്നു ......ഒത്തിരി ബുദ്ധിയുള്ളവരല്ലേ ഞങ്ങള് ...ഈ ലോകം മുഴുവൻ ഞങ്ങളുടെ  വിരൽതുമ്പിലായിരുന്നു. യന്ത്രങ്ങളെക്കൊണ്ട് ഞങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിരുന്നത്.... ആകാശവും പ്രപഞ്ചവും ഒന്നും ഞങ്ങൾക്കൊരു പ്രശ്നവുമല്ലായിരുന്നു.എത്ര ദൈവങ്ങളായിരുന്നു ഞങ്ങൾക്കെന്നോ...... പലതരത്തിലും, രൂപത്തിലും... പക്ഷെ ഇത്തിരിപ്പോന്ന നീ വന്ന് എല്ലാം തകർത്തു കളഞ്ഞല്ലോ....! ഇപ്പോൾ ഞങ്ങൾക്കഹങ്കാരമില്ല. എല്ലാരോടും സ്നേഹമേയുള്ളൂ..... ചുമ്മാ അലഞ്ഞുതിരിയാതെ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ ഞങ്ങൾ പഠിച്ചു. പരസ്പരം സഹായിക്കാനും വീട്ടിലിരുന്ന് സമാധാനമായി പ്രാർത്ഥിക്കാനും ഞങ്ങൾ പഠിച്ചു. അങ്ങനെയങ്ങനെ എന്തെല്ലാമാണ് നീ ഞങ്ങളെ പഠിപ്പിച്ചത്......എന്നാലും.....ഇനി മതി കൊറോണാ....നീയൊന്നു പോകാമോ?......ലോകം മുഴുവൻ നിന്റെ മുന്നിൽ മുട്ടുകുത്തിയല്ലോ....ഇനി ഞങ്ങൾ മനുഷ്യർ നല്ലവരായി ജീവിച്ചോളാം....കേട്ടോ...
                   
                         എന്ന്,
        സ്നേഹത്തോടെ ഞങ്ങൾ കുട്ടികൾ...😊😊
ജീവ ബൈജു
5 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ