ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല

16:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43029 (സംവാദം | സംഭാവനകൾ) (1)


ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല
വിലാസം
മണ്ണന്തല

നാലാഞ്ചിറ പി.ഒ,
തിരുവനന്തപുരം
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1887
കോഡുകൾ
സ്കൂൾ കോഡ്43029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ജയ സി കെ
അവസാനം തിരുത്തിയത്
24-04-202043029




ചരിത്രം

എ ഡി 1887 (കൊല്ലവർഷം1062 ) ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി തുടർന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും,അതിനു ശേഷം എസ് എൻ ഡി പി മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചു കാലം പ്രവർത്തനം നടന്നു. തുടർന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീനാരായണഗുരുവിന്റെ രണ്ടാമത് പ്രതിഷ്ഠ കൊണ്ട് പ്രസിദ്ധമായ കോട്ടമുകൾ പ്രദേശത്തെ ആനന്ദവല്ലീശ്വരം ക്ഷേത്രപരിസരത്ത് പ്രവർത്തനംതുടർന്നു. 1941-42 കാലഘട്ടത്തിൽ നാലാം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. 1965 ൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി. 1966 ൽ ഹൈ സ്കൂൾ ആയി ഉയർത്തി. ഹൈ സ്കൂൾ വിഭാഗം മാത്രം വിജനപ്രദേശമായ മണ്ണന്തല പ്രസ്സ് കോമ്പൗണ്ടിലേക്ക് മാറ്റി 1998 -99 കാലഘട്ടത്തിൽ എൽ പി/ യു പി/ എച്ച് എസ് വിഭാഗങ്ങൾ ഒരുമിച്ച് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. തായ്കൊണ്ട

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

*1995-1998 ശ്രീ . തോമസ്
* 1998-2001 ശ്രീമതി . റെയ്ച്ൽ ചാണ്ടി
* 2001-2004 ശ്രീ സുകേശൻ
* 2004-2006 ശ്രീമതി സുമംഗല
* 2006-2007 ശ്രീമതി പ്രസന്ന
* 2007-2010 ശ്രീമതി ചന്ദ്രിക
* 2010-2012 ശ്രീമതി കുമാരി ഗിരിജ
* 2012-2012 ശ്രീമതി സാലി ജോൺ
* 2012-2014 ശ്രീമതി ലാലി
* 2014-2015 ശ്രീ രവീന്ദ്രജീ
* 2015-2017 ശ്രീ പ്രതീപ് കുുമാ൪ പി
* 2017-2018 ശ്രീമതി ശ്രീകല സി എസ്
*2018-2019 ശ്രീമതി ജയ എസ്
*2019- ശ്രീമതി ജയ സി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 എം കൃഷ്ണൻ നായർ- സിനിമ സംവിധായകൻ 2 കെ ജയകുമാർ - ഐ ഏ എസ് 3 ജോയ്‌ഫിലിപ് - ഡോക്ട൪ 4 പി സുകുമാരൻ- റിട്ടയേർഡ് (ഡെപ്യൂട്ടി കളക്ടർ)

ഭിന്നശേഷി ശില്പശാല

കലാ പ്രവ൪ത്തനം

      2017 .

വഴികാട്ടി

{{#multimaps: 8.5567791,76.9419073 | zoom=12}}