എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ്

 
 എല്ലാം തന്നിലേക്ക്
 അടുപ്പിച്ച് നിർത്തിയോർ
 എന്തും തനിക്കധീനമെന്ന്
 അന്ധമായ് കരുതിയോർ
 വുഹാനിൽ നിന്നെത്തിയ
 അപരിചിതനെ കണ്ട്
 നടുങ്ങി നിന്നു.
 നാടും നഗരവും
 കുടിലും കൊട്ടാരവും
 കൊട്ടിയടച്ച് ഇരുപ്പായി.


 പുഴകൾ തെളിഞ്ഞു
 കിളികൾ പറന്നണഞ്ഞു
 ശ്വാസവായു നിർമ്മലമായി.
 മനസ്സും വീടുംസ്നേഹാമൃതമായി
 ഒരുമയുടെ പുതുഗീതം
 ഒരിക്കൽ കൂടി
 ഒത്തുപാടി.
 ഉർവ്വശി ശാപങ്ങൾ
 വീണ്ടും ഉപകാരമായി
 ഉയിർ കൊണ്ടു.
 പുതുസ്വപ്നങ്ങൾ
 തെളിഞ്ഞു വിടരട്ടെ
 കാത്തിരിക്കാം....

ANANYA.V
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത