എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ഭീതിയിലാഴ്ന്ന അവധിക്കാലം
ഭീതിയിലാഴ്ന്ന അവധിക്കാലം .
അടിച്ചുപൊളിച്ചു ആഘോഷിക്കാൻ കാത്തിരുന്ന വേനലവധി ദുഃഖത്തിൽ ആഴ്ന്ന് സന്തോഷത്തിനു പകരം നൂറുകണക്കിന് വേദനകൾ സമ്മാനിച്ചു. കൊറോണ എന്ന മഹാമാരി ലോകത്തിലെ എല്ലാവരെയും ഭീതിയിലാഴ്ത്തി. അവധിക്കാലം മുന്നിൽകണ്ട് ഒരുപാട് സ്വപ്നങ്ങൾ കണ്ടവരാണ് എല്ലാവരും. അതെല്ലാം ഈ മഹാമാരിയിൽ ഇല്ലാതായി. ആർക്കും പുറത്തിറങ്ങാൻ പോലും കഴിയാതെയായി. ലക്ഷക്കണക്കിന് ആളുകൾ കൊറോണ എന്ന മാരക രോഗത്തിന് ഇരകളായി. നമ്മോട് വിടപറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെ പോലും ഈ രോഗം മരണത്തിലേക്ക് കൊണ്ടുപോയി.
|