നമിക്കുന്നു ഞാനീ കേരള മണ്ണിനെ കാത്തു സൂക്ഷിച്ചൊരു ആത്മബന്ധങ്ങളെ ഇസ്ലാമും, ഹിന്ദുവും, ക്രിസ്ത്യാനിയു- മൊന്നായ് ഒരുമയായ് കഴിഞ്ഞൊരു നാളിനെ നമുക്കും, നാടിനും നഷ്ടമായെപ്പോഴോ സ്നേഹവും, മൈത്രിയും, സാഹോദര്യവും വേണ്ടിന്നാ൪ക്കും അന്യന്റെ സേവനം വേണ്ടുന്നതോ അവനവന്റെ പണം മാത്രം. മിച്ചം പിടിക്കുവാൻ മെച്ചമായ് ജീവിക്കാൻ കാണാതിരിക്കുന്നു അന്യനെ, അയൽക്കാരെ. അന്ധനായ്, ബധിരനായ് ഓടുന്ന മർത്യന്റെ മനമിതിൽ ഭീതി വിതയ്ക്കുന്നു പ്രളയം! കരകേറി നിവർന്നൊന്നു നിൽക്കും മുൻപേ ജീവിതം ഭീതിയിൽ മുക്കുന്നു കോവിഡ് ഒന്നിച്ചു നിന്നാൽ മാത്രമേ ഭൂവിൽ ഒത്തിരികാലം ജീവിക്കാനൊക്കൂ- എന്നൊരു സന്ദേശം ഓർമയിൽ തങ്ങാൻ ഇനിയൊരു പ്രളയം വരാതിരിക്കട്ടെ..