നൂറു വർഷങ്ങൾക്ക് മുമ്പായി
ഒരു പറ്റം ജനതകൾ വസൂരിയാലും, കോളറയാലും
മരിച്ചു വീണ മണ്ണ്
ഇന്നിതാ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ
വന്നിതാ കോവിഡും
മരുന്നുമില്ല തൽക്ഷണം
മരിച്ചു വീഴുന്നു മനുജൻ
ജനങ്ങൾക്ക് മുന്നിലൊരു
വില്ലനായി പ്രകടനം കാട്ടുന്നു
കോവിഡേ നിനക്ക് വിട ചൊല്ലുന്നു ലോകം മുഴുവനും
എത്ര പേരുടെ ജീവനെടുത്തു നീ
കൊന്നൊടുക്കി കൊതി തീർന്നീലയോ..
നിസ്സാരനല്ല നീ എങ്കിലും കോവിഡേ
നീ പോകൂ വരുംതലമുറക്കായി..
വിട ചൊല്ലുവിൻ കോവിഡേ
ലോകം മുഴുവനും വിട ചൊല്ലുന്നു..