ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ കാട്ടിലെ വൈറസ്
കാട്ടിലെ വൈറസ്
കുറത്തിക്കാട് ശാന്തമാണ് എല്ലാ ജീവികളും വളരെ ഭയത്തോടെയാണ് ജീവിക്കുന്നത് ആരും പുറത്തിറങ്ങുന്നില്ല കുറച്ച് ദിവസം മുമ്പാണ് എല്ലാവരെയും ഭയപ്പെടുത്തിയ ആ സംഭവം നടന്നത് മച്ചുക്കുറുക്കനും അവന്റെ കുടുംബവും പെട്ടെന്ന് മരണപ്പെട്ടു മരണവീട്ടിൽ ചെന്ന എല്ലാ ജീവികളും മരണപ്പെട്ടു മരണകാരണം എന്തെന്നറിയാതെ കാട്ടിലെ എല്ലാ ജീവികളും അന്താളിച്ചു കുറത്തിക്കാട്ടിലെ മുഖ്യമന്ത്രി ഉടൻ തന്നെ മരണ കാരണം കണ്ടെത്താനള്ള നടപടികൾ ആരംഭിച്ചു അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ബോധ്യമായത് കുറത്തിക്കാടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുത്തപ്പൻ മാവിന്റെ ചുവട്ടിൽ വച്ച് ഒരു ദിവസം കുറച്ച് മനുഷ്യർ കരിങ്കോഴികളെ ചുട്ട് തിന്നിരുന്നു അവരുടെ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചാണ് മച്ചുക്കുറുക്കനും മറ്റുള്ളവരും മരിച്ചത് കരിങ്കോഴികളിൽ നിന്നോ മനുഷ്യരിൽ നിന്നോ ഒരു മാരക വൈറസ് വ്യാപിച്ചിട്ടുണ്ട് അതിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി കാട്ടിലെ മുഖ്യമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കുറത്തിക്കാട്ടിലെ എല്ലാ ജീവികൾക്കും ആവശ്യമായ ഭക്ഷണം നൽകുന്നുണ്ട് കാട്ടിലെ സേവകരായ കുരങ്ങൻമാരുടെ സഹായത്തോടെ പഴങ്ങൾ ശേഖരിച്ച് സമൂഹ കിച്ചണിലൂടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത് നല്ല ദിവസങ്ങൾ സ്വപനം കണ്ട് കുറത്തിക്കാട്ടിലെ ജീവികൾ വളരെ കരുതലോടെയാണ് ജീവിക്കുന്നത്
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |