ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ആധുനികതയിലെ വെല്ലുവിളി
ആധുനികതയിലെ വെല്ലുവിളി
ലോക ചരിത്രത്തിലെ തന്നെ അസാധാരണമായ പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ ദിനരാത്രങ്ങൾ കഴിയുന്തോറും നമ്മുടെ അമ്മയായ ഭൂമി മലിനപ്പെടുത്തുകയും അമിത ചൂഷണത്തിന് ഇരയാവുകയും ചെയ്യുന്നു. മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ പ്രവർത്തികൾ ഭൂമിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെതിരെ ഭൂമിക്കും പ്രതികരിക്കാൻ ആകുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങളും ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ കെൽപ്പുള്ള കൊറോണ പോലെയുള്ള മഹാമാരികളും . പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക, ശുചിത്വം ശീലമാക്കുക അതോടൊപ്പം ആധുനിക ലോകത്തിന് വെല്ലുവിളി ഉയർത്തുന്ന മഹാമാരികളെ തടയാൻ ജാഗ്രത പുലർത്തി ഉറച്ച ചുവടുകളോടെ മുന്നോട്ട് കുതിക്കുക.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |