ഗവ.യു പി എസ് ആറുമാനൂർ/അക്ഷരവൃക്ഷം/അണ്ണാന്റെ അഹങ്കാരം
അണ്ണാന്റെ അഹങ്കാരം
ഒരിടത്ത് ഒരു അണ്ണാൻ ഉണ്ടായിരുന്നു. അവന്റെ പേര് മിക്കു . ഒരു ദിവസം കുറെ ഉറുമ്പുകൾ വരിവരിയായി പോകുന്നത് മിക്കു അണ്ണാൻ കണ്ടു. പെട്ടെന്ന് അണ്ണാൻ മരത്തിൽ നിന്ന് ചാടിയിറങ്ങി ഉറുമ്പുകളെ ശല്യപ്പെടുത്താൻ തുടങ്ങി. അണ്ണനോട് ഉറുമ്പുകൾ ചോദിച്ചു. " എന്തിനാ ചങ്ങാതി നീ ഞങ്ങളെ ശല്യപ്പെടുത്തുന്നത്. ഞങ്ങൾ നിന്നെ ഉപദ്രവിക്കുന്നില്ലല്ലോ”. അഹങ്കാരിയായ മിക്കു ഇതു കേട്ട് ദേഷ്യപ്പെട്ടു. അവൻ ഉറുമ്പുകൾ പോകുന്ന വഴിയിൽ കയറി നിന്നു. ഉറുമ്പുകൾക്ക് കാര്യം പിടികിട്ടി. ഇവൻ മനപ്പൂർവ്വം നമ്മുടെ വഴിമുടക്കാൻ വരുന്നതാണ്. ഇവനിട്ട് ഒരു പണി കൊടുക്കണം. ഉറുമ്പുകൾ അവന്റെ കാലിൽ കയറി കടിക്കാൻ തുടങ്ങി. വേദനകൊണ്ടു പുളഞ്ഞ മിക്കു ഒരുവിധത്തിൽ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതിൽ നിന്നും നമുക്ക് എന്താണ് മനസ്സിലാകുന്നത് ? - ആരെയും നിസ്സാരരായി കാണരുത്, ആരെയും ഉപദ്രവിക്കുകയുമരുത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |