09:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups purathu padinjarekara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹമായ് ദു:ഖമായ്
വർഷിക്കുന്ന നീ
ഈറൻകാറ്റായി
പ്രിയമുള്ളോർക്കു വേണ്ടിയോ
നിൻ ആത്മകഥ പറയുമ്പോൾ
ഇടക്കുവെച്ചു നീ നിർത്തികളയുന്നതും
ഞാൻ ഉണർന്നുനോക്കുമ്പോൾ
നിൻതേങ്ങലുകൾ മാത്രം
വരുമോ ഇനിയും നീ
സ്നേഹഗീതമായി
തഴുകുമോ നിൻ മക്കളേപ്പോൽ
നിൻസ്പർശനം
ഏതോ മങ്ങിയ കിനാവുപോൽ