17:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18604(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു ദൈവസന്ദേശം | color=2 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയുന്ന ഭൂമിയുടെ കണ്ണീർ
തുടക്കാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ ദീന-
മാം രോദനം കേൾക്കുന്നു- ഞാൻ
ഭൂമി പിളരുന്നു മരണമാം
വേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
താടക എന്നപോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള ഭൂമിയാം
ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരുനാൾ