ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

17:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥിതി. പരസ്പരാശ്രയത്തിലൂടെയാണ് ജന്തുക്കളും സസ്യങ്ങളും ജീവിക്കുന്നത്. പ്രകൃതി നമ്മുടെ മാതാവാണ്. നമുക്ക് വേണ്ടതെല്ലാം പ്രകൃതി നൽകുന്നു.

പക്ഷെ, ഇന്ന് പ്രകൃതി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മലിനീകരണം. പ്രധാനമായും മൂന്ന് വിധത്തിലാണ് പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുന്നത്. വായു മലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം. ഫാക്ടറികളിൽ നിന്നും, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന കരിയും, പുകയും വായുവിനെ മലിനമാക്കുന്നു. വ്യവസായ സ്ഥാപനങ്ങളിൽ നിന്നും, വീടുകളിൽ നിന്നും ഉള്ള മാലിന്യവും, മലിനജലവുമെല്ലാം ജലാശയങ്ങളിൽ തള്ളുന്നതുമൂലം ജലമലിനീകരണവും സംഭവിക്കുന്നു. ഉച്ചഭാഷിണികളിൽ നിന്നും, വാഹനങ്ങളിൽ നിന്നും ഉള്ള അനിയന്ത്രിതമായ ശബ്ദം മൂലം ശബ്ദമലിനീകരണവും ഉണ്ടാകുന്നു.

ഇത്തരം സാഹചര്യം ഒഴിവാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും? മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചും, മരങ്ങൾ നട്ടുപിടിപ്പിച്ചും, ജലാശയങ്ങൾ സംരക്ഷിച്ചും നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവ൪ത്തിക്കാം. "പ്രകൃതി നമ്മുടെ അമ്മ. അമ്മയെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമ'”. ഇതെന്നും ഓ൪മയിലിരിക്കട്ടെ.

'
ദീക്ഷിത് ദിനിൽ
3 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം