14:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാം അമ്മതൻ മടിത്തട്ടിൽ
വളരുന്നൊരു ജീവജാലങ്ങൾ നമ്മൾ
ആർത്തി പൂണ്ടൊരാം മനുഷ്യ ചിന്തയാൽ
മുറിവേൽക്കുന്നൊരി മാതൃഹൃദയം
കാടും പുഴകളും വയലേലകളും അന്യമകുന്നൊരു കാലമിതല്ലോ
ഇത്തിരി ഭൂമിക്കു വേണ്ടി എത്രയോ
ജലാശയങ്ങൾ മണ്ണിട്ടു മൂടി നാം
ഇത്രയും മതിവരാത്ത മനുഷ്യകരങ്ങളാൽ
മലിനമാകുന്നൊരീ ഭൂമി
അരുത മനുഷ്യാ ചെയ്യരുതേ
ഇനിയും നിന്റെ ഈ ചെയ്തികൾ
ഇത് നിനക്കായ് വിതച്ചിടും രോഗപഢകൾ
എങ്ങും ശുചിത്വം നിക്കുവിൻ
അരോഗ്യമുള്ളൊരു നാളേക്കായി