സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വൈറസിന്റെ ചിരി

14:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസിന്റെ ചിരി

ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച തീപ്പന്തം,
മാനവരാശിയെ മഹാമാരിയായി നിശ്ചലമാക്കുന്നു,
നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയില്ല വൈറസിനെ,
നാശനഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും മരുന്നില്ല കയ്യിൽ പോരാടുവാൻ.

സാമൂഹിക അകലം പാലിച്ച് മുന്നേറുവാൻ,
പ്രതിജ്ഞ എടുക്കാം നാം ഓരോരുത്തരായി,
ഭൂമി മരവിച്ച് വിറങ്ങലിച്ച് നിൽക്കുന്നു,
പക്ഷികൾ പറക്കുന്നു സ്വതന്ത്ര്യമായി വിഹായസ്സിൽ.

മുഖാവരണം മറയായി വൈറസിനെ ഒളിക്കുന്നു,
കളിയില്ല ചിരിയില്ല വിഷാദം മാത്രം മുന്നിൽ,
തകരുന്നു ലോകവും മാനവരാശിയും,
പിടികിട്ടാപുള്ളിയായി വൈറസ് വിലസുന്നു.

മരണം മണക്കുന്നു ഭൂമിയിലെമ്പാടും,
ഒരു നുള്ള് ശ്വാസത്തിനായി വിലപിച്ചു മാലോകർ,
പട്ടിണി പാവങ്ങൾ അന്നത്തിനായി കേഴുന്നു,
പേടിപ്പെടുത്തുന്നു വൈറസിൻ ജനിതക മാറ്റങ്ങൾ.

അതിജീവിക്കാം ഒന്നായി വൈറസിനെതിരായി,
അകലം പാലിക്കാം വീണ്ടുമൊരു നല്ല നാളേക്കായ്,
ഒരുമിക്കാം ഒന്നായ് നാടിന്റെ നന്മയ്ക്കായ്,
വൈറസ് നമ്മെ പേടിച്ച് പിന്മാറുന്ന കാലത്തോളം...



അൽറിയ എൻ എ
8 F സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത