എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/മുൻകരുതൽ

13:29, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുൻകരുതൽ

"സത്യത്തിൻ മധുരങ്ങൾ അറിഞ്ഞ മനുഷ്യരിന്ന്
സത്വത്തിൽ ചവർപ്പുകൾ നുണയുന്നന്യോന്യമായ്
വിശ്വസിച്ചില്ലാരുമേ സത്യങ്ങൾ ഇന്നുവരെ
ഇന്നിതാ ഖേദിക്കുന്നു മനുഷ്യരെവരുമെ-"

"ഈ ലോക്ക്ഡൗൺ ദിനങ്ങളിൽ വീട്ടിലിരുന്നുതന്നെ
പ്രാർത്ഥിക്കാം എവർക്കുമായ് സൃഷ്ടികർത്താവിനോട്
പുറത്തുപോയി വന്നാലുടൻ കൈകൾ കഴുകാം
ദിവസം രണ്ടുനേരമെങ്കിലും കുളിച്ചീടാം
അകലം പാലിച്ചുകൊണ്ട് സൗഹൃദം സ്ഥപിച്ചീടാം
തമ്മിൽ യോജിക്കുന്നത് സ്വയം നിയ്രന്തിച്ചീടാം
പുറത്തിറങ്ങുമ്പോളും മാസ്കുകൾ ധരിച്ചിടാം
കൂട്ടുചേരലുകളും പൂർണമായ് ഒഴിവാക്കാം
തുമ്മുമ്പോൾ ചുമക്കുമ്പോൾ തൂവാല എടുത്തീടാം
ശുദ്ധമാണ് ജലം മാത്രം കൂടുതലായ് കുടിച്ചിടാം
പക്ഷിമൃഗങ്ങളിൽ നിന്ന് അകലം പാലിച്ചിടാം
നമ്മുക്കായി പ്രവർത്തിക്കുന്നവർക്കായ് പ്രാർഥിച്ചിടാം
ഊണും ഉറക്കമില്ല നമ്മുക്കായി പ്രവർത്തിക്കും
ധീരരാം നഴ്‌സുമാരും ഡോക്ടർമാർ പോലീസുകാർ
നമുക്ക് അവരിലായ് ദൈവത്തെ കണ്ടിടാം
പുതിയ ലോകമുദിക്കുന്നത് പ്രതീക്ഷിക്കാം "


ഏയ്ഞ്ചൽ ശ്രേയ കെ ജെ
എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
9B അക്ഷരവൃക്ഷം പദ്ധതി, 2020
കവിത