(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് നേരിടും
എന്നു നീ വർഷിച്ചു ഭൂമിയിൽ
തോരാത്ത ഭീതിയിൽ ഞാനിരിക്കുന്നു.
എത്രയോ ജന്മങ്ങൾ പൊലിഞ്ഞു പോയി
എത്രയോ ജീവിതം വിറച്ചു പോവൂ
ലോകം മുഴുവനും ലോക്ഡൗണിലും
എന്തിനീ മഹാമാരി പെയ്തിറങ്ങി
ഭീതിയായുലയുന്നു കുഞ്ഞായൊരെൻ മനം
ഉച്ചനീചത്വങ്ങളില്ലാതെ പച്ചയാം മനുഷ്യരെ ഇന്നു കാണാം
ഇത് മനുഷ്യന് നല്ലൊരു പാഠമാകാം
ജീവിതം നൽകുന്ന പാഠമാകാം
നാളേക്കായ് കുന്നു കൂട്ടിടാതെ
സന്തോഷവാനായ് കഴിയുക നാം
ജനിച്ച നാടിനേം സ്നേഹിച്ച പ്രിയരേയും
അകറ്റി നിർത്തി ഒറ്റക്കെട്ടായ് പൊരുതുന്നു നാം
നേടീടും പുനർജനി വൈകിടാതെ
ഒരുമിച്ച് കരുതലായ് മുന്നേറുക നാം
ഒരുമിച്ച് കരുതലായ് മുന്നേറുക നാം...
ദേവാനന്ദ് പി.എം
5C വാരം.യു.പി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത