മുറ്റത്തിറങ്ങി നടക്കവേ ഞാൻ കണ്ടു മുല്ലതൻ വള്ളിയിൽ വെൺമുത്തുകൾ മുറ്റത്തു വീണു കിടക്കവേ ഞാനവ നല്ലൊരു മാലയിൽ കോർത്തു വച്ചു വേനലിൻ ചൂടിൽ കുളിച്ചു നിൽക്കും നല്ലൊരു മഞ്ഞപ്പൂ കൊന്നപ്പൂവ് കാറ്റിൻ താളത്തിൽ ആടിക്കളിക്കുന്ന സുന്ദരിയായൊരു ചെമ്പരത്തി കുഞ്ഞുമുല്ലയിൽ ഗമയിലിരിക്കുന്ന കുഞ്ഞനുറുമ്പും കൂട്ടുകാരും മഴയെത്തീടുമ്പോൾ തലപൊക്കി നോക്കുന്നു കാണാനഴകുള്ള മെയ് മാസപ്പൂ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത