10:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} <center> <poem> ചരിത്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ചരിത്രത്തിലിന്നോളം കേട്ടിട്ടില്ലീ വിധം
രോഗം പടർന്നു വിറച്ച കാലം.
ഭൂഗോളമൊന്നാകെ ഭീതി നിറഞ്ഞിട്ടു
മാളത്തിൽ പോയിട്ടൊളിച്ച കാലം ...
പണമുള്ളോരില്ലാത്തോർ, അധികാരി,
തൊഴിലാളി, സർവരും മൃതരായി കെട്ട കാലം.
ആരാധനാലയം പൂർണമായ്
പൂട്ടിയിടപ്പെട്ട ഏകകാലം.
ഈസ്റ്ററും പൂരവും നേർച്ചയും യോഗവും
ഒന്നാകെ വേണ്ടെന്നു വെച്ച കാലം.
മാനവരൊന്നാകെ വീട്ടിലിരുന്നപ്പോൾ പ്രകൃതിയൊരുത്തിരി ആശ്വസിച്ചു..