09:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴ
നീ എന്തേ ഇങ്ങനെ മെലിഞ്ഞിരിക്കുന്നേ
കരഞ്ഞു കരഞ്ഞുനിൻ കണ്ണുനീർവറ്റിയ ല്ലോ
നിൻ ഹൃദയത്തിൽ സങ്കടം
കുമിഞ്ഞുകൂടി ഇരിക്കുകയാണോ
നിൻ കൂട്ടുകാരെല്ലാം
വിണ്ണിൽ നിന്നും മറഞ്ഞല്ലോ
നീ എന്തേ ഒന്നും മിണ്ടാത്തെ
നിശബ്ദത നന്നല്ല
നീ ഒഴുകണം
സമ്പന്നയും സന്തുഷ്ടയുമായ
പുതിയ കൂട്ടുകാരെ കണ്ടെത്തണം
കാറ്റിനോടും കിളികളോടും
പൂക്കളോടും മരങ്ങളോടും
കിന്നാരം ചൊല്ലണം
നീ ഒഴുകണം
നീയായി നിനക്കായി നിന്റെതായി