ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് കേരളം

07:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായ് കേരളം


നമ്മുടെ ലോകത്തെ പിടിച്ചുകുലക്കിക്കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.കുറഞ്ഞ സമയം കൊണ്ട് കുറെ ഏറെ ജീവനുകൾ കൊറോണ വൈറസ് കൊണ്ടുപോയി. ലോക ആകെമാനം ആളുകൾ ദൈവത്തെ കൈ ചേർത്ത് പിടിക്കുകയാണ്
ഫെബ്രുവരി പകുതിയോടെയാണ്കൊറോണയുടെ ജനനം എന്നു തന്നെ പറയാം.നമ്മുടെ നാടായ കേരളത്തിൽ എത്തിയത് മാർച്ച് ആദ്യത്തിലാണ്. ഗൾഫിൽ നിന്ന് വന്ന ആളുകൾ വഴിയാണ് നമ്മുടെ നാട്ടിൽ ഈ മാരകമായ രോഗം പകർന്ന് പിടിച്ചത്.
രാജ്യം ആകെമാനം ലോക്ക് ഡൗൺ നിയന്ത്രണത്തിലാണ്.
ഈ കൊറോണ കാലത്ത് ഇങ്ങനെയൊരു നിയന്ത്രണം ആവശ്യമാണ് നമ്മുടെ രാജ്യത്ത്. ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.29 സംസ്ഥാനങ്ങളിലും ശക്തമായ നിയന്ത്രണ നടന്നുകൊണ്ടിരിക്കുന്നു. അതിൽ ദൈവത്തിൻെറ സ്വന്തം നാടാണ് തല ഉയർത്തി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.അതിനു കാരണം ഇവിടാത്തെ ജനങ്ങളുടെ സഹകരണമാണ്. ഒറ്റക്കെട്ടായ് കേരളം മുന്നോട്ടു പോകുകയാണ്. കേരളം കൊറോണ വൈറസ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ പ്രതിരോധപ്രവർത്തനത്തിൽ ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ ജില്ല അതിർത്തികളിൽ സന്നദ്ധ പ്രവർത്തകരായ പോലീസുകാർ അവരുടെ ജീവനു ആപത്ത് ഉണ്ടായിട്ടും അവർ ജനങ്ങളുടെ ജീവൻ കാത്തുസൂക്ഷിച്ചും നിയന്ത്രണത്തിൽ ഏർപ്പെട്ടും കേരളത്തെ പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു.തിരക്കുകൾ ഒഴിവാക്കാൻ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. കടകൾ അടച്ചുപൂട്ടിയാപ്പോൾ ജനങ്ങൾ വളറെ ഏറേ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നാൽ ജനങ്ങൾ സഹകരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്തു.കേന്ദ്ര സർക്കാരും കേരള സർക്കാരും ഇതിന് ചുക്കാൻ പിടിച്ചു. നല്ലവരായാ ജനങ്ങൾ സർക്കാരുടെ പ്രവർത്തനങ്ങളിൽ ഒപ്പം നിന്നു.ഡോക്ടന്മാരും നോഴ്സുന്മാരും ജനങ്ങൾക്ക് വേണ്ടി കുറെ അധികം കഷ്ടപ്പെട്ട് പ്രവർത്തിച്ചു.അതിൽ കുറെ രോഗികൾ രോഗവിമുക്തരായി.കൊറോണ വ്യാധിയിൽ നിന്നും അതിജീവനത്തിലേക്ക് എത്തി നിൽക്കുകയാണ് ഇന്ന് നമ്മുടെ കേരളം. ഇനിയും കൊറോണയെ തുരത്താം നമ്മുക്ക് ഒന്നിച്ചു നിൽക്കാം.
ജാഗ്രത വേണം എപ്പോഴും.

ശ്രീലക്ഷ്മി യൂ. ജി
8 സി ജി.എച്ച്.എസ്.എസ്.ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം