കൊറോണ നാടു വാണീടും കേലം മാനുഷരെല്ലാരും ജാഗ്രതയിൽ വണ്ടിയുമില്ല പുകയുമില്ല വീട്ടിലിരിപ്പാണ് എല്ലാവരും ഫാക്ടറിടില്ല പുകയുമില്ല ശുദ്ധമായ് തീർന്നു ജലാശയങ്ങൾ വായുവും വെള്ളവും ശുദ്ധമായ് ആഗോളതാപനം എങ്ങോ പോയ് കൊറോണ നാടു വാണീടും കേലം മാനുഷരെല്ലാരും ജാഗ്രതയിൽ. ഫൈവ്സ്റ്റാറുമില്ല ത്രീസ്റ്റാറുമില്ല റേഷൻ അരിയാണ് എല്ലാവർക്കും മദ്യവും ഇല്ല പുകയുമില്ല അച്ഛനും അമ്മയും സന്തോഷമായ് മക്കളോടൊത്ത് ചിരികളിയായ് വീട്ടിലിരിക്കുന്ന കാലമാണ് കൊറോണ നാടു വാണീടും കേലം മാനുഷരെല്ലാരും ജാഗ്രതയിൽ