മറക്കില്ല നിന്നെ ഞങ്ങളൊരിക്കലും മനുഷ്യരാശിയെ കാർന്നുതിന്നുവാൻ വന്ന മഹാവിപത്തേ! ഭയപ്പെടില്ല നിന്നെ ഞങ്ങളൊരിക്കലും നേരിടാം ജാഗ്രതയിൽ സധൈര്യം മുന്നേറാം. അകന്നിരുന്നൊരുമിക്കാം മനസ്സുകളെ ... നമ്മുടെ പ്രിയപ്പെട്ടവർക്കായ്.. . നമുക്കായ് നല്ലൊരു നാളേയ്ക്കായി അനുസരിക്കാം ആരോഗ്യനിയമങ്ങളെയും നിയമപാലകരേയും ആശ്ലേഷിക്കാം പുസ്തകങ്ങളേയും കൃഷിയിടത്തേയും. ആരെന്നറിയാതെ ആർക്കെന്നറിയാതെ എന്തിനാണെന്നറിയാതെ വന്ന വൈറസ്സേ, മനസ്സില്ല മനുജനു തോൽക്കുവാൻ മർത്യമൃത്യുവായി വന്ന വൈറസ്സേ നിനക്കു മൃത്യു മനുഷ്യനാൽ ...
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത