സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയുമായുള്ള യുദ്ധം.
മനുഷ്യനും പ്രകൃതിയുമായുള്ള യുദ്ധം.
രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് കേട്ടിട്ടും കണ്ടിട്ടും ഉള്ള നമ്മൾ ഇപ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴി തെളിയിച്ചിരിക്കുകയാണ്. 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച ഈ യുദ്ധം ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു കയാണ്. ഒരുപക്ഷേ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തതിന് ഫലമായി ആയിരിക്കാം കൊറോണ വൈറസ് അഥവാ 19 എന്ന ആയുധം പ്രകൃതി മനുഷ്യന് നേരെ പ്രയോഗിച്ചത്. അതിൽ ഇപ്പോൾ പ്രകൃതി ഒരുപരിധിവരെ വിജയിച്ചിരിക്കുകയാണ്. അതിൽനിന്ന് മനുഷ്യർക്ക് വിജയിക്കാനാകും എന്ന പ്രതീക്ഷയോടെ മനുഷ്യർ അതിനെതിരെ പോരാടുകയാണ്. കാലാകാലങ്ങളായി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തതിന് ഫലമായി പ്രകൃതി നേരത്തെ തന്നെ വായുമലിനീകരണം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ എന്നിവയാൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മനുഷ്യർ അതെല്ലാം അവഗണിച്ചു പ്രകൃതിയെ വീണ്ടും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ പ്രകൃതിതന്നെ മാരക ആയുധമായ കൊറോണയെ മനുഷ്യരിലേക്ക് അയച്ചു. അതിന്റെ ഫലമായി മനുഷ്യർ വീട്ടുതടങ്കലിൽ ഉം പക്ഷിമൃഗാദികൾ സ്വതന്ത്രമായും പറന്നു നടക്കുന്നു. ഇപ്പോൾ വലിയ വ്യവസായശാലകൾ ഇല്ല, അനാവശ്യ വാഹനങ്ങൾ ഓടുന്നില്ല, ഫ്ലൈറ്റുകൾ ഓ ട്രെയിനുകളെ ഇല്ല. അതിന്റെ ഫലമായി വായുമലിനീകരണം ക്രമാതീതമായി കുറയുന്നു. ഇതൊന്നുമില്ലാതെ തന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ജീവിക്കാമെന്ന് പ്രകൃതി തെളിയിക്കുന്നു.
ഈ യുദ്ധത്തിൽ പതിനായിരക്കണക്കിന് മനുഷ്യൻ പാറ്റകളെ പോലെ മരിച്ചു വീഴുമ്പോഴും പ്രകൃതി ഒരിക്കലും സന്തോഷിക്കുന്നുണ്ടാവില്ല. ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ല മറ്റു ജീവജാലങ്ങൾക്കും കൂടി ഉള്ളവയാണ്. യുദ്ധത്തിൽ മനുഷ്യർക്ക് ജയിക്കാൻ ഇതുവരെ ആയുധങ്ങൾ കണ്ടുപിടിച്ചിട്ടില്ല. ആകെയുള്ള വഴി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതെ ഇരിക്കുക എന്നതാണ്. അതിന്,
യുദ്ധം ഈ യുദ്ധത്തിൽ നമ്മുടെ ജീവൻ രക്ഷിക്കുവാൻ ഡോക്ടർമാരും നേഴ്സുമാരും പോലീസും ഭരണകർത്താക്കളും നമ്മുടെ മുൻപിൽ നിന്നുതന്നെ പോരാടുന്നു. അവർക്ക് കരുത്തേകുവാനായി നമ്മുടെ വീട്ടിലിരുന്നുകൊണ്ട് ഈ യുദ്ധത്തിൽ പങ്കാളികളാകാം. പ്രകൃതിയെ ചൂഷണം ചെയ്യാതെ ഈ മഹാമാരിക്കെതിരായി പോരാടാം. ഒരുപക്ഷേ ചൂഷണം ചെയ്യാതിരുന്നാൽ ഈ യുദ്ധത്തിൽനിന്ന് പ്രകൃതി പിന്മാറുമെന്ന് പ്രതീക്ഷയോടെ.......
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |