ദുരന്തപ്പെയ്ത്ത് മഹാമാരിയെപോലെ വന്നു ആ ദുരന്തം വിനാശം വിതച്ചു ലോകത്തെ വിറപ്പിച്ചു . മനുഷ്യരെ ചിതറിച്ചവൾ എല്ലായിടത്തും പടർന്നു അവളുടെ പേരാണ് കൊറോണ മാനവർ തൻ ജീവന് ഭീഷണിയാണവൾ ഏവരും അവളെ ഭയപ്പെട്ടു അവളെ തുരത്തുക അസാധ്യം അവളൊരു വിപത്താണ് , കാരണം ലോകത്തെ മരണത്തിലേക്ക് നയിക്കുന്ന , അപായ ചങ്ങലതന്നെയവൾ പ്രാർത്ഥനാമണികൾ മുഴങ്ങിയ നാളുകൾ ഇന്നെവിടെ പോയ്മറഞ്ഞു അതെല്ലാം ഒരോർമ്മയായി മാറിയെല്ലൊ. ആശുപത്രികളിലാളുകൾ തിങ്ങിഞെരുങ്ങി നഴ്സുമാർ ഡോക്ടർ- മാരാകെ കുഴപ്പത്തിലായി നിമിഷങ്ങൾക്കുള്ളിൽ മരിക്കും തൻ സോദരരെ- ക്കണ്ടീറനണിയും ബന്ധുമിത്രാദികൾ ഓർക്കുമ്പോൾ നെഞ്ചു- പിളരുമീകാഴ്ചകൾ കണ്ടുനിൽക്കാമെന്നതല്ലാതെ വേറെന്തു ചെയ്യാൻ കുടുംബം എന്ന പേര് മറന്ന് ഓടി നടക്കും ആരോഗ്യപ്രവർത്തകർ ഇന്നും ചികിത്സാ- സൗകര്യങ്ങൾ ഒരുക്കുന്നുവല്ലോ അവരുടെ രോദനങ്ങൾ കേട്ടാൽ കരയാത്തവർ പോലും കരഞ്ഞുപോകും അത്രയ്ക്കും വേദനാജനകമീ നിമിഷം.