13:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ മഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓലത്തുമ്പിൽ ഊഞ്ഞാലാടി
നൃത്തം വച്ചു വരുന്നു മഴ
വീടിനുമുകളിൽ താളം കൊട്ടി
ചാടിച്ചാടി വരുന്ന മഴ
അങ്ങനെയിങ്ങനെ വന്നൊരു മഴയിൽ
ആകെ നനഞ്ഞു കുളിച്ചു ഞാൻ
ഇങ്ങനെയിങ്ങനെ മഴ വന്നീടുകിൽ
എങ്ങനെ കളിക്കാൻ പോകും ഞാൻ