സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/എന്റെ ഇന്നലകളിൽ

എന്റെ ഇന്നലകളിൽ

ബാല്യകാലത്തിൻ ഓർമയായി കൊറോണകാലവും
നമുക്ക് മുൻപിലിതാ കടന്നുപോകുന്നു
ആരോടും ചേരാതെ ആരോടും മിണ്ടാതെ
ജീവിതത്തിൻ ഋതുക്കളിതാ മാഞ്ഞുപോകുന്നു

വിശ്രമത്തിൻ കാലമാണിതെന്ന് ചൊല്ലി
ഭൂമി തൻ നിശ്ചലമാം ശൂന്യമാം സ്ഥലങ്ങളിതാ നമുക്ക് മുൻപിൽ
നാലുചുവരുകൾക്കുള്ളിൽ നാമാകുന്ന ലോകത്തിൽ
നമുക്ക് മാത്രമായി നാമിതാ നീങ്ങിടുന്നു പാതയിൽ
ആയിരകണക്കിന് ആളുകൾ പൊഴിയും മണ്ണിൽ
ആയിരമായിരം കണ്ണുനീർ വീഴുന്നിതാ നമുക്ക് മുൻപിൽ

ലോക്‌ഡൗൺ എന്ന് പേര് നൽകി ലോക്കായ നാമെല്ലാം
ലോക് മാറ്റിടാൻ പരിശ്രമിച്ചീടുന്നിതാ
മിഥ്യ തൻ ലോകത്തിൽ പാറിപറക്കും നമ്മളെ
കാണാൻ എത്തും ഈ ലോക്ക് ഡൗൺ

Manu Chako
8A സെന്റ് സേവ്യർ മിത്രക്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത