10:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25816(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലും അവധിക്കാലവും
വന്നൊരീ നാളിൽ
ക്ഷണിക്കാത്തൊരതിഥിയായ്
വന്നുവല്ലോകൊറോണയും.
ഒരു ദിനം സ്കൂളിൽ വച്ച്
പെട്ടെന്നിതാ പറയുന്നു പരീക്ഷയിനിയില്ല സ്കൂളടയ്ക്കുന്നു. യാത്രയാരോടും ചൊല്ലാതെ ഞാൻ വീട്ടിലേക്കിതാ
തിരികെയെത്തി.
വീട്ടിലെത്തിയ നേരം ഞാനറിഞ്ഞു.
പത്രവും ടിവിയും കാണിച്ചു തന്നു
കൊറോണയെന്ന മഹാമാരിയെ .
ലോകം മുഴുവൻ ചുറ്റിവരിഞ്ഞൊരീ വൈറസ് നമ്മെ വിഴുങ്ങാൻ വരുന്നു.
വീട്ടിലടക്കപ്പെട്ടു ഞാൻ
കളിയില്ല കൂട്ടുകൂടലുമില്ല.
അമ്മവീട്ടിൽ പോയതുമില്ല.
ബന്ധുമിത്രാദികളെ കണ്ടതുമില്ല .
ഈ വിപത്തിനെ തുരത്തി ഓടിക്കാൻ
കരുതിയിരിക്കണം കൂട്ടുകാരെ
കൈകൾ കഴുകണം സോപ്പു കൊണ്ട്
മുഖം മാസ്ക് കൊണ്ട് മറിച്ചിടേണം
യാത്രകൾ ഒന്നും ചെയ്തിടാതെ .
അകത്തിരിക്കണം നമ്മളെല്ലാം .
അനുസരിക്കണം നാം
ആരോഗ്യപ്രവർത്തകരെയും , നിയമപാലകരെയും
ഒന്നായി നമുക്ക് മുന്നേറാം
കൊറോണയെ തുരത്തീടാം...