08:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ഓ..... നശിച്ച മഴ | ഓ..... നശിച്ച മഴ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കനിവോടെ മഴ
കടലായി ഒഴുകിയെത്തി,
കാട്ടാറു നിറഞ്ഞു.....
കുളം നിറഞ്ഞു.....
എന്തിന് വീട്ടിലെ പൊട്ടക്കിണർ വരെ
ഇളിച്ചു കാണിച്ചു.....
അപ്പൊഴും നാട്ടുകാർ പ്രാകി
ഓ നശിച്ച മഴ......
കാര്യമറിയാതെ മഴ
കൂടുതൽ കരയാൻ തുടങ്ങി
അങ്ങിങ്ങ് ആളുകൾ പതിയെ
കടലിലോട്ടൊഴുകി