കടുത്ത വേനൽ,
മഴയെ നാട്ടുകാർ പ്രാകി
കനിവോടെ മഴ
കടലായി ഒഴുകിയെത്തി,
കാട്ടാറു നിറഞ്ഞു.....
കുളം നിറഞ്ഞു.....
എന്തിന് വീട്ടിലെ പൊട്ടക്കിണർ വരെ
ഇളിച്ചു കാണിച്ചു.....
അപ്പൊഴും നാട്ടുകാർ പ്രാകി
ഓ നശിച്ച മഴ......
കാര്യമറിയാതെ മഴ
കൂടുതൽ കരയാൻ തുടങ്ങി
അങ്ങിങ്ങ് ആളുകൾ പതിയെ
കടലിലോട്ടൊഴുകി
എങ്കിലും
കരയിന്നേറെ ശാന്തമാണ്.....