(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
സ്കൂളിൽ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കവേ
ടീച്ചർ വന്നു എല്ലാവരോടുമായി ചൊല്ലി
നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തുവാനായി
കൊറോണ എന്ന വൈറസ് എത്തിയെന്ന്
എന്താണ് ടീച്ചറെ കൊറോണ എന്ന്
കൂട്ടുകാർ എല്ലാരും ചോദിച്ചു
ചൈനയിൽ നിന്നും പല നാടുകളിലായി
പടർന്നുപിടിക്കുന്ന വൈറസ് ആണ്
ഇനി നിങ്ങൾക്ക് പഠന ദിവസം ഇല്ല
ഇനി നിങ്ങൾക്ക് പരീക്ഷ ഇല്ല
എല്ലാം അടച്ചു പൂട്ടി
കൂട്ടരേ നിങ്ങൾ ഇനി വീടുകളിൽ
കരുതലോടെ ഇരിക്കണമെന്നും
കൈകൾ സോപ്പ് കൊണ്ട് കഴുകീടണം
വായ തൂവാലകൊണ്ട് മറിച്ചിടണം
ഹസ്തദാനം ഒഴിവാക്കണം
കൊറോണയെ നമ്മൾ തുരത്തിടണം
നമ്മൾ ഒറ്റക്കെട്ടായി പൊരുതീടണം