മറികടക്കും നാം ഈ പകർച്ചവ്യാധിയെ
തീർച്ചയായും മറികടക്കും നാം ഈ മഹാവ്യാധിയെ.
സകലതിനെയും അതിജീവിച്ച നാം
തീർച്ചയായും ഇതുo മറികടക്കും.
മനുജൻ ഒരു കുടക്കീഴിൽ ആയപ്പോൾ
തോറ്റുപോയി മഹാപ്രളയം.....
സന്മനസ്സുള്ളവർ കൈകോർത്തപ്പോൾ
പേടിച്ചുപോയി 'നിപ്പ' പോലും
ഒരുമയുടെ കരം ഒത്തുചേരുമ്പോൾ
ഈ കൊറോണയെയും നാം അതിജീവിക്കും.
ഇന്നിൻറെ കാലം കഷ്ടതയുടെ കഥപറയുന്നു
ഇന്നിൻറെ കാലം ദുഃഖത്തിെന്റെ കഥ കേൾക്കുന്നു
നാളെ നാം പുതു ജീവിതത്തിൻറെ കഥ പറയുo
പുതുതലമുറ നന്മയുടെ കഥ കേൾക്കും.