ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
കൊറോണ ഉണ്ടത്രേ കൊറോണ ഇപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായി. വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽപകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായി ഇനിയാര്, ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു ഞാനില്ല എന്നോതിക്കൊണ്ടവൻ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്. കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിനായ് കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ കേറി വരാതെ തടഞ്ഞിടുവാൻ കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണാ നീ ഇത്രയും ഭീകരനോ സങ്കടമുണ്ട് മനസകമെല്ലാമേ സച്ചാരം മനുജരെ ഓർത്തിടുമ്പോൾ. അഹന്തകളെല്ലാമെ വെടിയുക മനുഷ്യാ നീ അഹങ്കരിക്കേണ്ടവൻ അവനല്ലയോ നിസ്സാരനായ കൃമികീടത്തെ കാണാതെ നിന്റെ നിസ്സാരത ഓർക്കുക നീ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത