കൊറോണ എന്ന കോവിഡ് 19
ലോകരാജ്യങ്ങൾ കീഴടക്കി കേരളത്തിലെത്തി
വില്ലനായ് വൈറസ് കോവിഡ് 19
മർത്ത്യരെ ഒന്നൊന്നായി വിഴുങ്ങീടുവാൻ
കൈ കഴുകി കൈയകലത്തിൽ നിന്ന്
മാസ്കും കയ്യുറയും ധരിച്ച്
കൊറോണയെ തുരത്താൻ
എല്ലാവരും ഒന്നായി അകന്നുനിന്നു
ആഘോഷങ്ങൾ ഉത്സവങ്ങൾ പെരുന്നാളുകൾ
എല്ലാം വീട്ടിനുള്ളിൽ ഒതുക്കി നമ്മൾ
അരികിലെങ്കിലും അകലം പാലിക്കുന്നു
ഒത്തുചേരാൻ ഒരുമിക്കാൻ നല്ല നാളേക്കായി