ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/കപടവേഷം

19:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46315 (സംവാദം | സംഭാവനകൾ) ('==കപടവേഷം== <center><poem> വലിച്ചെറിയുവാൻ തോന്നുന്നെനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കപടവേഷം

വലിച്ചെറിയുവാൻ തോന്നുന്നെനിക്കിന്ന്
ചീന്തി എറിയുവാൻ തോന്നുന്നെനിക്കിന്ന്
എന്തിനായ് ഞാൻ ഈ കപടവേഷം കെട്ടി
ആടിതിമിർപ്പൂ ഈ ഭൂമിയിൽ
ആരെ ആണ് ഞാൻ സംതൃപ്തിപ്പെടുത്തേണ്ടു
ആരുടെ സങ്കടം നീക്കേണ്ടു ഞാനിന്ന്
ആരുണ്ട് ഒന്നെന്റെ സങ്കടം കേൾക്കുവാൻ
ഇന്നാരുണ്ട് എനിക്കൊരു ആശ്രയം ഏകുവാൻ
ഏകയാണ് ഞാൻ ഭൂവിതിൽ എങ്കിലും
ആടിതിമിർപ്പു ഞാനീ വേഷം എപ്പോഴും
പേരറിയാത്തൊരീ വേഷവും പേറീ ഞാൻ
ആടി തിമിർക്കയാണീ നാളിതുവരെ