ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/നൻമയുടെ പാഠം
നൻമയുടെ പാഠം
ഒരിടത്ത് ആകാശ് എന്നൊരു യുവാവ് ഉണ്ടായിരുന്നു. അയാൾക്ക് ഒരു ഗ്രാമത്തിൽ ജോലിക്കിട്ടി. അയാൾ ആ ഗ്രാമത്തിലെത്തി താമസിക്കാൻ ഒരു വീടു വാടകയ്‍ക്ക് എടുത്തു. പക്ഷെ ആ വീടിന്റെ മുറ്റം വളരെ വ്യത്തികേടായിരുന്നു. ഈ മുറ്റം നന്നായി വ്യത്തിയാക്കണം ആകാശ് കരിയിലകളെല്ലാം അടിച്ചുകൂട്ടി തീയിട്ടു. പിറ്റേന്ന് അയാൾ നടക്കാനിറങ്ങി. അയാൾക്ക് ദുഖം തോന്നി വ്യത്തിയില്ലാത്ത പാതയോരങ്ങൾ മലിനമായ ജലാശയങ്ങൾ. ആകാശ് തിരിച്ച് വീട്ടിലെത്തി, ആ വീട് നിൽക്കുന്ന സ്ഥലം മണ്ണ് കിളച്ച് മറിച്ചു എന്നിട്ട് ആ മണ്ണിൽ നിറയെ പച്ചക്കറികളുടെ വിത്തുകൾ നട്ടു. എന്നും വെള്ളവും വളവും നൽകി ,ദിവസങ്ങൾക്കുള്ളിൽ വിത്തുകളെല്ലാം മുളച്ചു പിന്നെ അതിൽ പുക്കളും പഴങ്ങളും ഉണ്ടായി. പൂമണം കാറ്റിൽ പരന്നു. ആളുകളെല്ലാം ആകാശിന്റെ പ്രവർത്തി അത്ഭുതത്തോടെ നോക്കികണ്ടു,
|