സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ദുരന്തങ്ങളെ വിട
ദുരന്തങ്ങളെ വിട
ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അമ്മയും പപ്പയും പതിവില്ലാതെ കാപ്പിപോലും കുടിക്കാതെ TV യുടെ മുമ്പിലിരിക്കുന്നു.അമ്മയുടെ കണ്ണൊക്കെ നിറഞ്ഞിട്ടുമുണ്ട്.നല്ല ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്നതുകൊണ്ട് കണ്ണ് TV വെട്ടം കണ്ടപ്പോൾ ശരിക്കും നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.വേഗം പോയി മുഖം കഴുകി. എന്നിട്ടു വന്ന് TV യിൽ നോക്കിയപ്പോൾ ആണ്ടെകിടക്കുന്നു ചൈനയിലാരംഭിച്ച് ലോകത്തെ മൊത്തത്തിൽ വിഴുങ്ങിക്കൊണ്ട് കുഞ്ഞൻ കൊറോണ വൈറസ്സ്.... പതിനായിരക്കെണക്കിനാളുകൾ രോഗബാധിതരാകുന്നു.. ആയിരക്കണക്കിനാളുകൾ മരിച്ചുവീഴുന്നു.ദാ അവനാണിപ്പോൾ താരം... അന്നുതൊട്ട് ഇന്നുവരെ ഒരു സംഭവമായിരിക്കുന്നു...അമ്പലമില്ല ,പള്ളിയില്ല,ഒരു തരത്തിലുള്ള ആരാധനാ ലയങ്ങളുമില്ല.പക്ഷെ ദൈവങ്ങളെല്ലാം നമ്മുടെ വീടുകളിൽ വന്നു.എല്ലാവരുടെയും ചുണ്ടിലും പ്രാർത്ഥന,എല്ലാവരോടും സ്നേഹം.. പപ്പയെയൊക്കെ വീട്ടിലിരുന്ന് കാണുന്ന നിമിഷങ്ങൾ...എന്തൊക്കെയായാലും ഉള്ളിന്റെ ഉള്ളിൽ ഒരു പിടച്ചിലാണ്.. എന്താന്നോ...എന്റെ ആന്റി ഉൾപ്പെടെ വീട്ടിലെത്താൻ പറ്റാതെ ഓരോരു സ്ഥലത്ത് പെട്ടുപോയവരെ ഓർത്ത്....രാവും പകലും നമ്മുക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസ് സേനയെയോർത്ത്,നമ്മുക്ക് സ്നേഹവും ചരിചരണവും തരുന്ന ഡോക്ടർമാർ,നേഴ്സുമാർ, ആരോഗ്യ പ്രവർത്തകർ ഇവരെയൊക്കെ ഓർത്ത്....നാടിന്റെ മുഴുവൻ കാവലാളായി പ്രവർത്തിക്കുന്ന സർക്കാരിനെയോർത്ത്.ഇങ്ങനെഒരുപാടുപേർ...നമ്മുക്ക് പ്രാർത്ഥിക്കാം ഈ മഹാ ദുരന്തം ആർത്തട്ടഹസിച്ചത് മതിയാവാനായി...മരിച്ചുപോയവരുടെ ആത്മശാന്തി ക്കായി....രോഗികൾ വേഗം സുഖം പ്രാപിക്കുന്നതിനായി....
|