12:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = അന്നും ഇന്നും | color=1 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുന്നിൻ ചെരുവിലെ ആഴമുള്ള ഒരു കിണർ.
കാട്ടുചോല എന്നാണ് അതിനെ എല്ലാവരും വിളിക്കുന്നത്. മുത്തു പോലെ തിളങ്ങുന്ന വെള്ളം. ചുറ്റും ഉയർന്നു നിൽക്കുന്ന തെങ്ങുകളും
മറ്റു മരങ്ങളും ഇതിലെ വെള്ളത്തിന്റെ കുളിർമ നിലനിർത്തുന്നു. അടുത്തൊന്നും ആൾ താമസം ഇല്ല. എന്നിട്ടും കുറച്ചു അകലെയുള്ള ഗ്രാമവാസികൾ വേനൽക്കാലത്ത് വെള്ളത്തിന് ഈ കിണറിനെ ആശ്രയിച്ചിരുന്നു. അതിൽനിന്നും ഒരു കൊച്ചരുവി താഴ്വാരത്തിൽ ഉള്ള ഒരു കുളത്തിൽ വന്നു ചാടുന്നു കുട്ടികൾ നീന്തൽ പഠിക്കാനും കുളിക്കാനും എല്ലാം ഈ കുളം ഉപയോഗിച്ചിരുന്നു. കൂടാതെ ഒരുപാട് ജീവജാലങ്ങളും സസ്യലതാദികളും ഈ കുളത്തിന് അവകാശികളാണ്. എന്നാൽ അതെല്ലാം പഴയ കഥകളാണ്. ആ കുന്നിൻ ചെരിവുകൾ ജെസിബി കൊണ്ട് നിരത്തി ബാക്കി ഭാഗം റബ്ബർ മരങ്ങൾ വെച്ചുപിടിപ്പിച്ചു. കുന്നിന്റെ താഴ്‌വാരം വരെ ടാർ ചെയ്ത റോഡ്. പടുകൂറ്റൻ കെട്ടിടങ്ങളും വീടുകളും ആ പഴയ കൊച്ചരുവി കൾക്ക് ഒരുപാട് കാര്യങ്ങൾ നമ്മോട് പറയാനുണ്ട്. ആ കുളത്തിൽ നിന്നു വയലിലേക്ക് അങ്ങനെ തോട്ടിലൂടെ തത്തിക്കളിച്ചു പുഴയിൽ എത്തുന്ന ഓളങ്ങൾ ക്കും ഇനി ഓർമ്മകൾ മാത്രം ബാക്കി ഇപ്പോൾ മാലിന്യങ്ങൾ മൂടപ്പെട്ടിരിക്കുന്നു അതിൽ നിന്നും ദുർഗന്ധം വമിക്കുന്നു കൂടാതെ ഒരായിരം രോഗാണുക്കൾ ഉൽഭവിക്കുന്നു. അവ തിരഞ്ഞെടുക്കുന്ന അവയുടെ വാസസ്ഥലം ആകട്ടെ മനുഷ്യ ശരീരവും. അങ്ങനെ മനുഷ്യൻ തന്നെ മനുഷ്യനെ രോഗികളാക്കുന്നു.
ഫാത്തിമ മുഫീദ .പി
3 B സി.ഈ.യു.പി.എസ്.പരുതൂർ പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം