22:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഹയ്യയ്യോ മരമല്ല | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയിൽ പുഴയിൽ നീന്താൻ പോയി
മുമണ്ടൂസൻ മണ്ണുണ്ണി
മഴയിൽ പുഴയിൽ മിഴികളടച്ചു
മലർന്നു നീന്തി മണ്ണുണ്ണി.
മഴയുടെ പൂരം പുഴയുടെ താളം
മാനത്തമ്പോ ഇടിമേളം!
മലർന്നു നീന്തിത്തളർന്ന നേരം
മരമണ്ടൂസൻ മണ്ണുണ്ണി
മരമാണെന്നു ധരിച്ചു പിടിച്ചേ
അരികിൽക്കണ്ടൊരു തടിയിന്മേൽ!
അപ്പോൾ ആ തടി തലപൊക്കുന്നേ
അതുകണ്ടലറീ മണ്ണുണ്ണി.
മരമാമെന്നു ങരിച്ചു പിടിച്ചതു
മരമല്ലല്ലോ ഹയ്യയ്യോ!
മഴയിൽ പുഴയിലൊലിച്ചു വരുന്നതു
മലയിൽ നിന്നു പെരുമ്പാമ്പ്!