ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/മനുഷ്യനും വൈറസും

മനുഷ്യനും വൈറസും


കൗതുകമുണർത്തുന്ന കാലം മുതൽ
കാൽവെച്ച ഭുമിയേയും
കണ്ണ് നട്ട ആകാശത്തേയും
കീഴടക്കിയ മനുഷ്യൻ,
മണൽത്തരിയേക്കാൾ ചെറിയ
വൈറസിനുമുന്നിൽ തളരുന്നു.
ശക്തനായി അഹങ്കരിക്കുന്നവൻ
നിസ്സാരനായ വൈറസിനെ ഭയക്കുന്നു.
എന്നിരുന്നാലും ഭൂമിയിലെ മാലാഖമാരും
അന്യൻെറ ദു ഖമറിയുന്ന മനുഷ്യനും
കാക്കിപ്പടയുടെ സൈന്യവും ചേർന്ന്
നിർമ്മിക്കുമീ പ്രതിരോധം
തുരത്തീടും കോവിഡിനെ
മരണദൂതനായി പണ്ടൊരുനാളിലെത്തിയ
“നിപ്പ” യെ പടിയടച്ച് ഒാടിച്ച മലയാളി നാം
ഇനിയെന്ത് മഹാമാരി വന്നാലും
പ്രതിരോധം കൊണ്ട് പൊരുതാം നാം

 

ജഗത് കൃഷ്ണ
XII A ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ,പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത