ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ എന്റെ ഭൂമി

22:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി

അല്ല ചരക്കല്ല വിപണിയിൽ വെച്ചെരു-
വിൽപ്പന പണ്ടമല്ലെന്റെ ഭൂമി .
തലമുറകൾ അമൃതൂട്ടി ഉയിരുനൽകും
പൊതുവായ സ്വത്താണിതെന്റെ ഭൂമി.
                                            (അല്ല )
വെട്ടിയും കീറി യും വിലയിട്ടു നൽകുന്ന
ബലിമൃഗവുമല്ല എന്റെ ഭൂമി .
ലക്ഷങ്ങൾ കോടികൾ മറയുന്നൊരൂഹ
ക്കച്ചവടത്തിലെ കരുവുമല്ല .
                                         (അല്ല )
ഓർക്കുക അതിനുള്ളെരവകാശമെക്കയും
സ്വതസിദ്ധമല്ലെന്നറിയുക നാം .
പുല്ലിനും പുഴുവിനും പറവകൾക്കും
അവകാശമുള്ളെരു സ്വത്താണിത്
                                         (അല്ല )
മരമാണ് വരമെന്ന് ഓർത്തിടേണം
നമ്മൾ ഒരു മരമെങ്കിലും നട്ടിടേണം
ഭൂമിയുണ്ടെങ്കിൽ മാത്രമേ നമുള്ളു,
എന്നുള്ള സത്യവും ഓർത്തിടേണം.
                                        

അനന്യ ഡി
2 A ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത