ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
അപ്പു വീടിനകത്ത് തന്നെയിരുന്ന് മടുത്തപ്പോൾ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു. സാധാരണ രാത്രിയിലാണ് അവൻ മുത്തശ്ശിയുടെ അടുത്ത് കഥ കേൾക്കാൻ പോകാറുള്ളത് പക്ഷേ ഇപ്പോൾ അവൻ കളി സാധനങ്ങളെല്ലാം കളിച്ച് മടുത്തു, പുറത്തു പോകാൻ പറ്റുന്നില്ല അതുകൊണ്ട് അവൻ മുത്തശ്ശിയുടെ അടുത്ത് പോയിരുന്നു."മുത്തശ്ശി ,മുത്തശ്ശി ഒരു ചോദ്യം ചോദിക്കട്ടെ ?"എന്താടാ കുട്ടാ ചോദിക്ക്, എന്താ കാര്യം ?""എന്തിനാണ് മുത്തശ്ശി എന്നെ പുറത്തേക്ക് കളിക്കാൻ വിടാത്തത് കൂട്ടുകാർ ആരും വരുന്നില്ലല്ലോ പുറത്ത് " "അതോ മോനേ ഇപ്പോൾ പുറത്തിറങ്ങാൻ പാടില്ല ലോക്ഡൗൺ അല്ലേ പോലീസുകാർ പിടിക്കും" "ലോക്ഡൗണോ”, അതെന്താ മുത്തശ്ശി ? " മുത്തശ്ശി പറഞ്ഞു "ലോക്ഡൗണ് "എന്നു പറഞ്ഞാൽ ആരും വീടിന് പുറത്തിറങ്ങാൻ പാടില്ല വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് .ഇപ്പോൾ ലോകം മുഴുവനും വൈറസ് മൂലമുണ്ടാകുന്ന "കോവ്ഡ്19 "എന്ന രോഗത്തിൻറെ രീതിയിൽ ആണ് അതുകൊണ്ടാണ് സർക്കാർ ലോക്ഡൗണ് പ്രഖ്യാപിച്ചത്.” "കൊറോണ വൈറസ് എന്നാൽ എന്താണ് മുത്തശ്ശി ടിവിയിലും എപ്പോഴും പറയുന്നുണ്ടല്ലോ" " അത് മാരകമായ ഒരു രോഗമാണ് എന്ന് വേണമെങ്കിൽ പറയാം അത് നമ്മുടെ ഉള്ളിൽ ചെന്നാൽ ജീവന് ആപത്താണ് മോൻ ടിവിയിൽ കണ്ടില്ലേ എത്ര ആളുകളാണ് ആ രോഗം വന്ന് മരണപ്പെടുന്നത്. അത് പെട്ടെന്ന് പകരുന്ന രോഗമാണ് അങ്ങനെ പെട്ടെന്ന് പകരുന്ന രോഗമാണ് സാംക്രമികരോഗം .ഒരു രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു രോഗിയുടെ വായിൽനിന്ന് പുറത്തുവന്ന് മറ്റുള്ളവരിലേക്ക് പകരുന്നു അതുകൊണ്ടാണ് ആളുകളോട് അടുത്തിടപഴുകുവാൻ സമ്മതിക്കാതെ വീട്ടിൽ തന്നെ ഇരിക്കാൻ സർക്കാർ നിർബന്ധിക്കുന്നത് " അയ്യോ കേട്ടിട്ട് പേടി ആകുന്നു മുത്തശ്ശി " അത് കേട്ടിട്ട് എന്തിനാ പേടിക്കുന്നത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി പുറത്തുപോകുമ്പോൾ മുഖാവരണം അണിയുക കൈകൾ കൂടെകൂടെ സോപ്പുപയോഗിച്ച് കഴുകുക ,ധാരാളം വെള്ളം കുടിക്കുക, കൂട്ടംകൂടി നിൽക്കാതിരിക്കുക ,ആളുകളോട് നിശ്ചിത അകലം പാലിക്കുക കഴിയുന്നതും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. അപ്പോൾ എൻറെ അച്ഛനുമമ്മയും എപ്പോഴും ജോലിക്ക് പോകുന്നുണ്ടല്ലോ" "നിൻറെ അച്ഛൻ പൊലീസും അമ്മ നേഴ്സുമല്ലേ അവരെ പോലെയുള്ള ആളുകളാണ് ഈ ലോകത്തെ മഹാമാരിയിൽ നിന്നും സംരക്ഷിക്കുന്നത് .ഇപ്പോൾ മനസ്സിലായോ കുട്ടന് "മുത്തശ്ശി അപ്പോൾ അപ്പുറത്തെ വീട്ടിലെ അച്ചുവിൻെറ അച്ഛൻ ജോലിക്ക് പോയി ല്ലെങ്കിൽ അവർ എങ്ങനെ ഭക്ഷണം കഴിക്കും.!പാവം !അല്ലേ അവർ!” അങ്ങനെയുള്ളവർക്ക് വേണ്ടി സർക്കാർ നല്ല സഹായം ചെയ്യുന്നുണ്ട് അവർക്ക് ആവശ്യമായ അരിയും സാധനങ്ങളും അവർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട് കൂടാതെ നമ്മളും നമ്മളാൽ ആകുന്ന വിധത്തിൽ അവരെ സഹായിക്കണം മനുഷ്യസ്നേഹം ഇങ്ങനെയുള്ള അവസരങ്ങളിലാണ് കാണിക്കേണ്ടത് മനസ്സിലായോ"? “ മനസ്സിലായി മുത്തശ്ശി ഇനി ഞാൻ പുറത്ത് കൊണ്ടുപോകാൻ പറയില്ല വീട്ടിൽ തന്നെ ഇരിക്കാം എന്ന് ഞാൻ കളിക്കട്ടെ . രാത്രി കഥ കേൾക്കാൻ വരാം .മുത്തശ്ശി നാമം ജപിക്കാൻ തുടങ്ങി "ലോകാസമസ്താസുഖിനോഭവന്തു"
|