മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

22:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി

എത്ര മനോഹരമായിരുന്നു
എന്റെ മാതാവായൊരെൻ പ്രകൃതി
കിളികൾ തൻ നാദവും കളകളശബ്ദവും
പുഴയുടെ ഈണവും
ചേർന്നൊരെൻ പ്രകൃതി
എവിടെ മറഞ്ഞുപോയി ഇവയെല്ലാം
എവിടെപ്പോയ് പ്രകൃതിതൻ ശാലീനത
വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി
വയലുകൾ ജലാശയങ്ങൾ മണ്ണിട്ടു മൂടി
കൂടുന്നിതല്ലോ ഫാക്ടറികൾ
ഉയർന്നു പൊങ്ങുന്ന ഫ്‌ളാറ്റുകളും
സമാധാനത്തിൻ കാലം കൊഴിഞ്ഞുപോയി
കൂടെ ശുദ്ധവായുവും
മാനവർ തൻ ക്രൂരതകൾക്കിടയിൽ
നശിക്കയാണ് നമ്മുടെ പ്രകൃതിഭംഗി
ഒരുമിച്ച് നിന്നിടാം ഒരുമിച്ച് നീങ്ങിടാം
അമ്മയാം പ്രകൃതിയെ സംരക്ഷിക്കാം .

ശ്രിയ സി
7 A മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത