മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം പ്രകൃതി

എത്ര മനോഹരമായിരുന്നു
എന്റെ മാതാവായൊരെൻ പ്രകൃതി
കിളികൾ തൻ നാദവും കളകളശബ്ദവും
പുഴയുടെ ഈണവും
ചേർന്നൊരെൻ പ്രകൃതി
എവിടെ മറഞ്ഞുപോയി ഇവയെല്ലാം
എവിടെപ്പോയ് പ്രകൃതിതൻ ശാലീനത
വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി
വയലുകൾ ജലാശയങ്ങൾ മണ്ണിട്ടു മൂടി
കൂടുന്നിതല്ലോ ഫാക്ടറികൾ
ഉയർന്നു പൊങ്ങുന്ന ഫ്‌ളാറ്റുകളും
സമാധാനത്തിൻ കാലം കൊഴിഞ്ഞുപോയി
കൂടെ ശുദ്ധവായുവും
മാനവർ തൻ ക്രൂരതകൾക്കിടയിൽ
നശിക്കയാണ് നമ്മുടെ പ്രകൃതിഭംഗി
ഒരുമിച്ച് നിന്നിടാം ഒരുമിച്ച് നീങ്ങിടാം
അമ്മയാം പ്രകൃതിയെ സംരക്ഷിക്കാം .

ശ്രിയ സി
7 A മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത