പലപല രൂപം പലപല ഭാവം
ആളൊരു കേമൻ ഞാൻ
കണ്ണുകളാലെ കാണാൻ കഴിയാ
ഇത്തിരിക്കുഞ്ഞൻ ഞാൻ
പലപല രോഗം ഗുരുതരഭാവം
ഉളവാക്കീടും ഞാൻ
ചുമയും തുമ്മലും കൊറോണ വരെയും
നൽകുന്നേ ഞങ്ങൾ
വ്യക്തിശുചിത്വവും പരിസരവൃത്തിയും
ഇല്ലാതാകുമ്പോൾ
ഞാനും കൂട്ടരും ആഹ്ലാദത്താൽ
എത്തുന്നവിടെക്കായ്
തൽഫലമായി കഷ്ടതയാലെ
നിങ്ങൾ വലഞ്ഞീടും
അകറ്റി നിർത്തു ഞങ്ങളെയെന്നും
പ്രതിരോധത്താല്