ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗങ്ങളും
പരിസര ശുചിത്വവും രോഗങ്ങളും
മനുഷ്യന് ചുറ്റും കാണുന്ന പ്രകൃതിദത്ത അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. മനുഷ്യനും ജന്തുക്കളും ചേർന്നതാണ് പരിസ്ഥിതി. ജൂൺ 5ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പല രോഗങ്ങൾക്കും കാരണമാകുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് മണ്ണിനും അന്തരീക്ഷത്തിനും ദോഷമാകുന്നു. എന്റോസൾഫാനും , അത് പോലുള്ള മറ്റ് കീടനാശിനികളും വലിയ ദുരന്തത്തിന് കാരണമാകുന്നു. ചപ്പുചവറുകൾ വലിച്ചെറിയുന്നതും ചിരട്ടകളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്നാൽ കൊതുകുകൾ മുട്ടയിടും .ഇത് ചിക്കുൻഗുനിയയ്ക്കും , ഡെങ്കിപ്പനിയ്ക്കും കാരണമാകുന്നു. ഇപ്പോൾ നാം നേരിടുന്ന കൊറോണ മഹാമാരി ഇതിനൊരു ഉദാഹരണമാണ്. കൊറോണയ്ക്കെതിരെ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. മാസ്ക് ധരിക്കുക , ആൾക്കൂട്ടം ഒഴിവാക്കുക ,കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പിട്ടു കഴുകുക യാത്രകൾ ഒഴിവാക്കുക. , കണ്ണും മൂക്ക് വായ ഇവയിൽ സ്പർശിക്കാതിരിക്കുക ..ഭയം വേണ്ട ജാഗ്രത മതി
|