ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/അമ്മയ്ക്കായ്
അമ്മയ്ക്കായ് പൊരുതാം
അമ്മയാം ഭൂമിയെ തച്ചുടയ്ക്കാനായ് എത്തിയ വൈറസേ പോക നീ വേഗം കൈകൾ കഴുകിയും അകന്നു നിന്നും ഞങ്ങൾ എതിരിടും നിന്നെയീ കാലമെല്ലാം മാസ്കും ധരിച്ച് ശുചിയായ് നടന്നിട്ട് സുരക്ഷിതരായീടും ഞങ്ങളെല്ലാം ആയിരക്കണക്കായ രോഗികളെല്ലാം മാലാഖമാരുടെ കൈത്താങ്ങിനായ് മാതാപിതാക്കളും സോദരങ്ങളും ഒത്തൊരുമിച്ച് വീട്ടിലിരുന്നിടാം സോപ്പും വെള്ളവും താരമായ് മാറുന്നു രക്ഷകരാകുന്ന പോലീസുമാമൻമാർ ദൈവത്തിൻ തുല്യരായ് തീർന്നിടുന്നു ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന വൈറസേ പോകുക പോകുക നീ...
|