ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/അമ്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയ്ക്കായ് പൊരുതാം


അമ്മയാം ഭൂമിയെ തച്ചുടയ്ക്കാനായ്
എത്തിയ വൈറസേ പോക നീ വേഗം
കൈകൾ കഴുകിയും അകന്നു നിന്നും ഞങ്ങൾ
എതിരിടും നിന്നെയീ കാലമെല്ലാം
മാസ്കും ധരിച്ച് ശുചിയായ് നടന്നിട്ട്
സുരക്ഷിതരായീടും ഞങ്ങളെല്ലാം
ആയിരക്കണക്കായ രോഗികളെല്ലാം
മാലാഖമാരുടെ കൈത്താങ്ങിനായ്
മാതാപിതാക്കളും സോദരങ്ങളും
ഒത്തൊരുമിച്ച് വീട്ടിലിരുന്നിടാം
സോപ്പും വെള്ളവും താരമായ് മാറുന്നു
രക്ഷകരാകുന്ന പോലീസുമാമൻമാർ
ദൈവത്തിൻ തുല്യരായ് തീർന്നിടുന്നു
ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന
വൈറസേ പോകുക പോകുക നീ...

അതുൽ ടി എ
4 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത