എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/സ്വർണ മീനും കാക്കയും
സ്വർണ മീനും കാക്കയും
ഒരു കുളത്തിൽ ഒരു സ്വർണ മീൻ ഉണ്ടായിരുന്നു വലിയ അഹങ്കാരിയായിരുന്നു അവൻ. അയ്യയ്യേ നിങ്ങളെ കാണാൻ ഒരു ഭംഗിയുമില്ല.എന്നാൽ എന്നെ നോക്കൂ എന്തു ഭംഗിയാണെനിക്ക് സ്വർണ മീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും. അങ്ങനെ ഒരിക്കൽ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിലെന്തോ വെട്ടത്തിളങ്ങുന്നത് കാക്കച്ചേട്ടൻ്റെ കണ്ണിൽ പ്പെട്ടു. അയ്യടാ ഒരു സ്വർണ മീനാണല്ലോ കാക്കച്ചേട്ടൻ്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു. കാക്കച്ചേട്ടൻ സ്വർണമി നിനെ ഒറ്റക്കൊത്ത്: ഭാഗ്യം കുഞ്ഞിച്ചിറകിൽ മാത്രമേ കൊത്ത് കൊണ്ടുള്ളൂ. അവന് നന്നായി വേദനിച്ചു. തൻ്റെ സ്വർണ നിറമാണ് ആപത്തുണ്ടാക്കിയതെന്ന് അവനു മനസ്സിലായി. പിന്നെ അവൻ ആരെയും കളിയാക്കിയിട്ടില്ല
|